Hot Posts

6/recent/ticker-posts

പുരാവസ്തു തട്ടിപ്പ് കേസ്: ക്രൈം​ബ്രാ​ഞ്ച് ബെ​ഹ്റ​യു​ടെ മൊ​ഴി​യെ​ടു​ത്തു




കൊ​ച്ചി: മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ത​ട്ടി​പ്പി​ൽ മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ മൊ​ഴി​യെ​ടു​ത്ത് ക്രൈം​ബ്രാ​ഞ്ച്. മോ​ൻ​സ​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് ബീ​റ്റ് ബോ​ക്സ് സ്ഥാ​പി​ച്ച​തി​ലും മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ച​തി​ലു​മാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ശ്രീ​ജി​ത്താ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. ബെ​ഹ്റ​യെ കൂ​ടാ​തെ എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ​യും ഐ​ജി ല​ക്ഷ്മ​ണ​യു​ടെ​യും മൊ​ഴി​യെ​ടു​ത്തു. മോ​ൻ​സ​നു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന ഐ​ജി ല​ക്ഷ്മ​ണ കേ​സു​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ ക്രൈം​ബ്രാ​ഞ്ചി​ന് സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം ചോ​ദ്യം ചെ​യ്ത​ത്. മോ​ൻ​സ​ന് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കി​യ​തെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.


Reactions